മോർണിംഗ് ഷോ ഇന്ന് നാവിക സേനാ ആസ്ഥാനത്ത് നിന്ന് തത്സമയം

ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ൽ ഇതേ ദിവസമാണ് ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്ഥാന്റെ നാവികകേന്ദ്രം ആക്രമിച്ചത്. ആ ദിനത്തിന്റെ ഓർമയ്ക്കായാണ് ഡിസംബർ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്. ഈ ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഇന്നത്തെ ഗുഡ്‌മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോ കൊച്ചി നേവൽ ബേസിൽ നിന്നാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്.
Read Also : നാവികസേനയുടെ തലപ്പത്ത് മലയാളി; ആർ ഹരികുമാർ ചുമതലയേറ്റു
നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറനോട്ടിക്കൽ ടെക്‌നോളജിയുടെ ഡയറക്ടറായ ഇരിങ്ങാലക്കുട സ്വദേശി ശ്രീ.ജി മേനോനൊപ്പം എസ്‌കെഎൻ നാവിക ആസ്ഥാനത്തെ കാഴ്ചകൾ പ്രേക്ഷകരെ കാണിക്കുകയും, കാര്യങ്ങൾ വിശദീകരിക്കുകയം ചെയ്തു. 1971 ൽ ഇന്ത്യൻ നാവിക സേനയ്ക്ക് നഷ്ടപ്പെട്ട ഏക കപ്പലും അതിൽ വീരമൃത്യു വരിച്ച സൈന്യത്തെയും ഓർമിക്കാൻ കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ഒരുക്കിയ കുക്രി വാർ മെമോറിയലും തത്സമയം പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.
നാവിക സേനാ ആസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ ഷൂട്ട് ചെയ്യുന്നതിന് പരിമിതികളുണ്ട്. പ്രത്യേക അനുമതിയോടെയാണ് ട്വന്റിഫോർ സംഘം നാവിക ആസ്ഥാനത്ത് മോർണിംഗ് ഷോ സംഘടിപ്പിച്ചത്.
Story Highlights : 24 morning show from naval base
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here