Advertisement

സര്‍ക്കാരിനെതിരെ പൊതുജനവികാരമുണ്ടാക്കാന്‍ ശ്രമം; പൊലീസിനെതിരെ എഐവൈഎഫ്

December 4, 2021
Google News 1 minute Read
aiyf

പൊലീസ് സേനയിലെ ചിലര്‍ കാണിക്കുന്ന മനുഷ്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ്. സര്‍ക്കാരിനെതിരെ പൊതുജന വികാരമുണ്ടാക്കാന്‍ സേനയിലെ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തുല്യമായ നടപടികള്‍ ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് പതിവാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു

രണ്ട് ദിവസമായി കണ്ണൂരില്‍ നടന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തില്‍ ആണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകണം. സത്യസന്ധമായി സേവനം നടത്തുന്ന പൊലീസുകാരും ചുറ്റിലുമുണ്ട്. മാതൃകാപരമായ കുറ്റാന്വേഷണവും നടത്തുന്നവരുണ്ട്.

Read Also : തൃശൂര്‍ ഗവ. കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; എട്ടുപേര്‍ക്ക് പരുക്ക്

എന്നാല്‍ ജനവികാരം എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ സേനയിലെ ചിലര്‍ നടത്തുന്നുണ്ടോ എന്ന് സമീപകാല സംഭവങ്ങളില്‍ നിന്ന് സംശയമുയരുന്നുണ്ടെന്നും എഐവൈഎഫ് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനങ്ങളുണ്ടായി

Story Highlights : aiyf, kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here