ബിഹാർ പിന്നിൽ നിന്നും നമ്പർ വൺ; നിതീഷിനെയും ബിജെപിയെയും പരിഹസിച്ച് തേജസ്വി യാദവ്

ബിജെപിയുടെ ഡബിൾ എൻജിൻ വികസന ക്യാമ്പയിനെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പരിഹസിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിഹാർ പിന്നിൽ നിന്നും ഒന്നാം സ്ഥാനത്താണെന്നാണ് നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. നീതി ആയോഗ് പുറത്തുവിട്ട വിവിധ റിപ്പോർട്ടുകളിൽ ഏറ്റവും പിന്നിലുളള സംസ്ഥാനമാണ് ബിഹാറെന്നത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയെയും ബിജെപിയെയും തേജസ്വി പരിഹസിച്ചത്. നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് ഏറ്റവും പിന്നിൽ നിന്നും ബിഹാർ നമ്പർ വണ്‍ ആണ്. എന്തു പ്രശ്നങ്ങളുണ്ടായാലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മറുപടി വളരെ ലളിതമാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് ഞങ്ങൾക്കറിയില്ല, കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിന്റെ എ,ബി,സി,ഡി പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നും ആർജെഡി നേതാവ് കുറ്റപ്പെടുത്തി.
ബിഹാറിലെ 11 കോടി ജനസംഖ്യയിൽ 52 ശതമാനവും ദരിദ്രരാണെന്നാണ് നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നത്. ബിഹാറിലെ
ജനസംഖ്യയുടെ 51.88 ശതമാനം പോഷകാഹാരക്കുറവുള്ളവരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടു സൂചികകളിലും ബിഹാര്‍ ഏറ്റവും പിന്നിലാണ്.
Read Also : ‘നിതീഷ് കുമാർ സുന്ദരി എന്ന് വിളിച്ചത് വേദനിപ്പിച്ചു’; പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചെന്ന് ബിജെപി എംഎൽഎ
അതേസമയം, കേന്ദ്രത്തിൽ തങ്ങൾ പിന്തുണയ്ക്കുന്നത് കോൺഗ്രസിനെയാണ്. ബിഹാറിലെ ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുളള തീരുമാനം കോൺഗ്രസിന്റേതായിരുന്നുവെന്നും തേജസ്വി പറഞ്ഞു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കും. ഉത്തർപ്രദേശിൽ ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ കടുത്ത പോരാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപി അധികാരത്തിൽ തുടരണോ വേണ്ടയോയെന്ന ചോദ്യത്തിന്മേലുളള മത്സരമായിരിക്കും ഇതെന്നും തേജസ്വി യാദവ് പറഞ്ഞു.
Story Highlights : Bihar is No-1 from the last: Tejashwi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here