‘നിതീഷ് കുമാർ സുന്ദരി എന്ന് വിളിച്ചത് വേദനിപ്പിച്ചു’; പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചെന്ന് ബിജെപി എംഎൽഎ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുചിതമായ പരാമർശം നടത്തിയെന്ന ആരോപണവുമായി ബിജെപി എംഎൽഎ നിക്കി ഹെംബ്രോം. തിങ്കളാഴ്ച നടന്ന എൻഡിഎയുടെ ഒരു ചർച്ചയ്ക്കിടെ നിതീഷ് കുമാർ തന്നെ സുന്ദരി എന്ന് വിളിച്ചു എന്നും അത് തന്നെ വേദനിപ്പിച്ചു എന്നും എംഎൽഎ പറഞ്ഞു. വിവരം പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
“നിതീഷ് കുമാറിൻ്റെ പെരുമാറ്റം എന്നെ വേദനിപ്പിച്ചു. അനുചിതമായ പരാമർശമാണ് അദ്ദേഹം നടത്തിയത്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.”- അവർ പറഞ്ഞു.
എൻഡിഎ ചർച്ചയിൽ നിക്കി സംസാരിക്കുന്നതിനിടെ നിതീഷ് കുമാർ ഇടക്ക് കയറി സുന്ദരിയെന്ന് വിളിക്കുകയായിരുന്നു. മദ്യം ഉത്പാദിപ്പിച്ചിരുന്നവർക്ക് പ്രത്യേക ജോലി സാധ്യതകൾ നൽകുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് നിക്കി സംസാരിച്ചത്.
Story Highlights : bjp mla against nitish kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here