സന്ദീപ് കൊലക്കേസ് രാഷ്ട്രീയ കൊലപാതകമെന്ന് വരുത്തി തീർക്കാൻ ശ്രമം; പൊലീസിനെ സിപിഐഎം ഭീഷണിപ്പെടുത്തുന്നെന്ന് ബിജെപി

തിരുവല്ലയിലെ സി.പി.എം പ്രവർത്തൻ പി ബി സന്ദീപിൻറെ കൊലപാതകക്കേസിൽ സി പി ഐ എം പൊലീസിനെ ഭീഷണിപ്പെടുത്തുന്നെന്ന് ബി ജെ പി. രാഷ്ട്രീയ കൊലപാതകമെന്ന് വരുത്തി തീർക്കാൻ സമ്മർദ്ദം ചെലുത്തുന്നു. പൊലീസിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മർദ്ദത്തിലാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ആരോപിച്ചു.
ഇതിനിടെ പി ബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു . യുവമോർച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജിഷ്ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതെന്നും ഏറ്റവും കൂടുതൽ തവണ കുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമർപ്പിച്ചാൽ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Story Highlights : BJP On Sandeep murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here