Advertisement

പത്ത് രൂപയുണ്ടോ? എങ്കിൽ കെ.എസ്.ആർ.ടി.സിയിൽ നഗരം ചുറ്റാം

December 4, 2021
Google News 1 minute Read

തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ആരംഭിച്ച സിറ്റി സർക്കുലർ സർവീസിനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയിൽ ഈ മാസം 6 മുതൽ 2022 ജനുവരി 15 വരെ സർക്കുലർ സർവീസിനു 10 രൂപ ടിക്കറ്റിൽ ന​ഗരത്തിൽ ഒരു സർക്കളിൽ യാത്ര ചെയ്യാം.

ന​ഗരത്തിൽ എവിടെ നിന്നും കയറി ഒരു ബസിൽ ഒരു ട്രിപ്പിൽ എവിടെയും ഇറങ്ങുന്നതിനോ, ഒരു സർക്കിൾ പൂർത്തീകരിക്കുന്നതിനോ 10 രൂപ മാത്രം നൽകിയാൽ മതിയാകും. ക്രിസ്മസ്, പുതുവത്സര, ശബരിമല സീസനോട് അനുബന്ധിച്ചാണ് സർക്കുലർ യാത്രക്ക് 10 രൂപയാക്കാൻ ​ഗതാ​ഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയത്.

നേരത്തെ മിനിമം ചാർജ് 10 രൂപയിൽ തുടങ്ങി 30 വരെയായിരുന്നു ഒരു സർക്കുലർ ടിക്കറ്റ് ചാർജ്. എന്നാൽ പദ്ധതി ന​ഗര വാസികൾക്ക് പരിചയപ്പെടുത്തുന്നതിനും ക്രിസ്മസ്- പുതുവത്സര- ശബരിമല സീസനോട് അനുന്ധിച്ച് കൂടുൽ പേരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയത്. അതേ സമയം 50 രൂപയുടെ ​ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ സർക്കിളുകളിലും ടിക്കറ്റ് എടുത്ത സമയം മുതൽ 24 മണിക്കൂർ സമയം യാത്ര ചെയ്യാവുന്ന ഗുഡ് ഡേ ടിക്കറ്റ് തുടരുകയും ചെയ്യും.

Story Highlights : ksrtc city circular

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here