വാക്സിനിൽ നിന്ന് രക്ഷപ്പെടാൻ ‘വ്യാജ കൈ’; കേസ്

കൊവിഡ് വാക്സിനേഷനിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ കൈ ഉപയോഗിച്ച മധ്യവയസ്കനെതിരെ കേസ്. ഇറ്റലിയിലാണ് സംഭവം. കൊവിഡ് വാക്സിനെതിരെ പ്രചാരണം നടത്തിയിരുന്നയാളാണ് വാക്സിനേഷൻ സെൻ്ററിൽ കൃത്രിമ കയ്യുമായി എത്തിയത്. കൃത്രിമ കയ്യിൽ വാക്സിൻ കുത്തിവച്ച് വാക്സിനേഷനിൽ നിന്ന് രക്ഷപ്പെടാമെന്ന് ഇയാൾ കരുതിയെങ്കിലും ആരോഗ്യപ്രവർത്തകർ ഇത് മനസ്സിലാക്കി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ടൂറിനിലെ ബിയെല്ല എന്ന സ്ഥലത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിലാണ് സംഭവം നടന്നത്. വാക്സിനെടുക്കാൻ ശ്രമിച്ചപ്പോൾ ഞരമ്പ് കാണാൻ കഴിഞ്ഞില്ലെന്നും പിന്നീട് അത് കൃതിക കൈ ആണെന്ന് മനസ്സിലായെന്നും കേന്ദ്രത്തിലുണ്ടായിരുന്ന നഴ്സ് പ്രതികരിച്ചു. തട്ടിപ്പ് നടത്താൻ ശ്രമിച്ചത് ദന്ത ഡോക്ടർ ആണെന്നാണ് റിപ്പോർട്ട്. വാക്സിനെടുക്കാൻ വിസമ്മതിച്ചതിന് ഇയാളെ നേരത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
Story Highlights : man fake arm dodge Covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here