Advertisement

കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സർക്കാർ ഇന്ന് പുറത്ത് വിട്ടേക്കും

December 4, 2021
Google News 1 minute Read
minister release unvaccinated teachers list

കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സർക്കാർ ഇന്ന് പുറത്ത് വിട്ടേക്കും. ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വാക്‌സിൻ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിടുക.

അയ്യായിരത്തോളം അധ്യാപകർ ഇനി വാക്‌സിൻ എടുക്കാൻ ബാക്കിയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. നിലവിൽ വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തും എന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും എണ്ണം മാത്രമാകും പുറത്ത് വിടുക എന്നാണ് സൂചന.

Read Also : കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവച്ച സംഭവം; നഴ്‌സിന് സസ്‌പെൻഷൻ

വാക്‌സിനെടുക്കാത്ത അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. രാവിലെ ഒൻപത് മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തുന്ന പത്രസമ്മേളനത്തിലൂടെയാകും വിവരങ്ങൾ പുറത്ത് വിടുക.

Story Highlights : minister release unvaccinated teachers list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here