യുപിയില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അയല്‍വാസി കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഹാപുര്‍ ടൗണിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അയല്‍വാസിയുടെ വീട്ടിനകത്തുനിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയെ കാണാതായ ശേഷം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കണ്ടെത്തി. വീടിന്റെ മുന്‍വശത്തെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. ആള്‍ത്താമസില്ലാതിരുന്ന വീടിന്റെ പൂട്ട് തകര്‍ത്താണ് പൊലീസ് അകത്തുകടന്നത്.
അടച്ചിട്ട വീട്ടിനുള്ളിലെ ഒരു ടാങ്കിനുള്ളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വീട്ടുടമസ്ഥനെ ആള്‍ക്കൂട്ടം ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും പൊലീസ് തടയുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ടാങ്കിനുള്ളില്‍ കുത്തിനിറച്ച തുണികള്‍ക്കിടയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.
Read Also : ബിഹാറിൽ മൃതദേഹത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷനുകൾ തമ്മിൽ തർക്കം
കാണാതായ ദിവസം വൈകുന്നേരത്തോടെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് പിതാവിനോട് അഞ്ചുരൂപ വാങ്ങിയെന്നും കടയില്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയതെന്നും പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Story Highlights : missing girl dead body found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here