ഡിസംബര്‍ കളറാക്കാം; അവിശ്വസനീയ ഓഫറുകളുമായി മൈജി ഗ്രാന്‍ഡ് ഡിസംബര്‍ സെയില്‍

കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളില്‍ ഗ്രാന്‍ഡ് ഡിസംബര്‍ സെയില്‍ ആരംഭിച്ചു. മികച്ച ഗാഡ്ജറ്റുകളും ഗൃഹോപകരണങ്ങളും മറ്റെങ്ങുമില്ലാത്ത വിലക്കുറവില്‍ ലഭിക്കുന്ന മെഗാ കോംബോ ഓഫറുകളുമാണ് മൈജിയിലും മൈജി ഫ്യൂച്ചറിലും ഗ്രാന്‍ഡ് ഡിസംബര്‍ സെയിലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍, ടി.വി, ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ്, ഏ.സി., ആക്സസറീസ് തുടങ്ങി ഗാഡ്ജറ്റുകളെല്ലാം അവിശ്വസനീയമായ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് നാലാം തീയതി മുതല്‍ ആരംഭിച്ച് ഗ്രാന്റ് ഡിസംബര്‍ സെയിലിലൂടെ പര്‍ച്ചേസ് ചെയ്യാന്‍ കഴിയും.
സ്മാര്‍ട്ട് ഫോണുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത ഡിസ്‌കൗണ്ടും ഓഫറുകളുമാണ് മൈജിയിലുള്ളത്. ഓരോ 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍ പര്‍ച്ചേസിനൊപ്പവും 1000 രൂപ ക്യാഷ്ബാക്കായി ലഭിക്കും. ലാപ്ടോപ്പുകളുടെ വിഭാഗത്തിലും ഏറ്റവും നല്ല ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഏത് ലാപ്ടോപ്പ് വാങ്ങിയാലും 1,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഒപ്പം 2,499 രൂപയുടെ ബ്ലൂടൂത്ത് സൗണ്ട്ബാറും ലാപ്‌ടോപ്പെടുക്കുമ്പോള്‍ തികച്ചും സൗജന്യമായി നേടാം.
ഏറ്റവും നല്ല ഏ.സി.കളും നിരവധി ഓഫറുകളോടെ മൈജി ഗ്രാന്‍ഡ് ഡിസംബര്‍ സെയിലുണ്ട്. ഏത് ഏ.സി. തിരഞ്ഞെടുക്കുമ്പോഴും 1500 രൂപ ക്യാഷ്ബാക്കോ സൗജന്യമായി സ്റ്റെബിലൈസറോ നേടാം. ആകര്‍ഷകമായ ഈ ഓഫറുകള്‍ക്കൊപ്പം ലോകോത്തര ടി.വി. ബ്രാന്‍ഡുകളുടെ ഏറ്റവും വലിയ കളക്ഷനും സെയിലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെറും 7,999 രൂപ മുതല്‍ക്കാണ് ടി.വി.കള്‍ ലഭ്യമാകുക.
തിരഞ്ഞെടുത്ത മോഡലുകള്‍ക്കൊപ്പം 2499 രൂപയുടെ സ്മാര്‍ട്ട് വാച്ച് സൗജന്യമായി ലഭിക്കുന്നു. ഒപ്പം നിരവധി കോംബോ ഓഫറുകളും മൈജിയുടെ പ്രത്യേകതയാണ്. ഇതിനെല്ലാം പുറമേ ടാബ്ലറ്റ്സ്, ആക്സസറീസ് തുടങ്ങിയവയുടെ വലിയ കളക്ഷനും ഗ്രാന്‍ഡ് ഡിസംബര്‍ സെയില്‍ ഓഫറുകളോടെ മൈജിയിലുണ്ട്.
ഗ്രാന്‍ഡ് ഡിസംബര്‍ സെയിലിന്റെ ഭാഗമായി മൈജിയുടെ പൂത്തോള്‍, വളാഞ്ചേരി, സുല്‍ത്താന്‍ ബത്തേരി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ നിന്നും ലോകോത്തര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവുകളോടെ പര്‍ച്ചേസ് ചെയ്യാന്‍ കഴിയും. വാഷിങ് മെഷീനുകളുടെയും ഫ്രിഡ്ജുകളുടെയും ഏറ്റവും മികച്ച കളക്ഷനാണ് ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഗൃഹോപകരണങ്ങള്‍ക്കൊപ്പം അടുക്കളയിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും മികച്ച ഓഫറുകളോടെ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളിലുണ്ട്.
ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളുമുണ്ട്. ഗാഡ്ജറ്റുകള്‍ വേഗത്തിലും വിശ്വാസ്യതയിലും സര്‍വീസ് ചെയ്യുന്ന മൈജി കെയര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച റിപ്പയര്‍&സര്‍വീസ് ഉറപ്പുവരുത്തുന്നു. എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള എക്‌സ്‌ചേഞ്ച് പ്ലാനുകള്‍, ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന വാറണ്ടിക്ക് പുറമെ മൈജി സ്പെഷ്യല്‍ അധിക വാറണ്ടി ലഭിക്കുന്ന എക്സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ മാറ്റി വാങ്ങാവുന്ന പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയെല്ലാം മൈജിയുടെ മാത്രം പ്രത്യേകതയാണ്. ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകളും മൈജിയില്‍ ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.
Story Highlights : myG grand december sale
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here