ബിന്ദുവിന്റെ വാർത്ത പുറത്ത് വിട്ട് രണ്ട് മാസത്തിനകം തന്നെ ഫലം കണ്ടു; ബിന്ദുവിന് വീടൊരുങ്ങുന്നു

രോഗവസ്ഥയിൽ ദുരിത ജീവിതം നയിക്കുന്ന കാസർഗോഡ് മടിക്കൈ സ്വദേശിയായ ബിന്ദുവിനെക്കുറിച്ചുള്ള വാർത്ത രണ്ട് മാസം മുൻപാണ് ട്വന്റി ഫോറിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. വാർത്ത കണ്ട സുമനസ്സുകളായ ആളുകൾ ബിന്ദുവിന് സ്വന്തമായി നല്ലൊരു വീട് വെച്ച് നൽകാൻ ഒപ്പം ചേർന്നു. ( bindu gets home 24 impact )
വൃക്ക സംബന്ധമായ രോഗവും , ചെറുപ്പത്തിൽ ശരീരത്തിനേറ്റ തിപ്പൊള്ളലിന്റെ അവശതകളും പേറി നിത്യവൃത്തിക്ക് വകയില്ലാത്ത അവസ്ഥയിലായിരുന്നു ബിന്ദു. വൃക്ക രോഗത്തിന് ചികിത്സക്കായി ആശുപത്രിയിൽ പോകാൻ കൂടി കഴിയാത്ത സാഹചര്യത്തിലാണ് ഇവർ കഴിയുന്നത്. ചെറുപ്പത്തിൽ ശരീരത്തിനേറ്റ തീപ്പൊള്ളിലിന്റെ മുറിപ്പാടുകളും പേറിയാണ് ബിന്ദു ഇക്കാലമത്രയും ജീവിച്ചത്.
നാലു വർഷം മുൻപ് ഭർത്താവ് മരിച്ചു. ചെറിയ ജോലിക്കെല്ലാം പോയാണ് പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനെയും അമ്മയേയും പോറ്റിയത് എന്നാൽ ഇപ്പോൾ നടക്കാൻ പോലുമാകാത്ത സ്ഥതിയാണ് ശരീരമാസകലം നീരു വന്നു വീർത്ത് ,വൃണങ്ങളുണ്ടാകുന്ന അവസ്ഥ ചികിത്സക്കായി പോകണമെങ്കിൽ പോലും ആരും സഹായത്തിനില്ല.
Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്
കയറിക്കിടക്കാൻ നല്ലൊരു വീടും പോലും ഇവർക്കില്ല. കാറ്റും മഴയും വന്നാൽ തൊട്ടടുത്ത സ്‌കുളിലേക്ക് പോകും. നാട്ടുകാരുടെ സഹായത്തോടെയാണ് ആഹാരസാധനങ്ങൾ പോലും ലഭിക്കുന്നത്. കൃത്യമായ ചിക്തസയും കിട്ടിയാൽ മാത്രമാണ് ബിന്ദുവിന് എഴുന്നേറ്റ് നടക്കാനാകുമായിരുന്നുള്ളു.
ഈ ദുരവസ്ഥയ്ക്കാണ് ട്വന്റിഫോർ വാർത്ത തുണയായത്. ബിന്ദുവിന്റെ അവസ്ഥ വാർത്തയിലൂടെ കണ്ടറിഞ്ഞ സുമനസ്സുകൾ ചികിത്സക്ക് സഹായം നൽകി. ഒപ്പം പൊലീസ് ഉദ്യോഗസ്ഥർ രൂപികരിച്ച മേഴ്‌സി കോപ്പ്‌സ് എന്ന സംഘടന വീട് വച്ചു നൽകാനും സഹായം
നൽകി. വീടു പണിയുടെ പ്രാരംഭ ഘട്ടം ആരംഭിച്ചു കഴിഞ്ഞു. നാല് മാസത്തിനകം ബിന്ദുവിനും മകനും പുതിയ വീട്ടിലേക്ക് മാറാനാകും.
Story Highlights : bindu gets home 24 impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here