Advertisement

മുല്ലപ്പെരിയാർ സംഭവം; കേരളത്തിൽ ഭരണകൂട തകർച്ചയെന്ന് ഡീൻ കുര്യാക്കോസ് എം പി

December 5, 2021
1 minute Read

മുല്ലപ്പെരിയാർ സംഭവത്തിൽ കേരളത്തിലേത് ഭരണകൂട തകർച്ചയെന്ന് ഡീൻ കുര്യാക്കോസ് എം പി. സുപ്രിം കോടതി പരാമർശങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട് തീരുമാനിക്കുന്നത് മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണ്. ശാശ്വതമായ പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എം പി വ്യക്തമാക്കി. ഡീൻ കുര്യാക്കോസ് എം പിയുടെ ഉപവാസ സമരം അവസാനിപ്പിച്ചു.

Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രയപ്പെട്ടു. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത 2 മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ല എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

Story Highlights : deankuriakose-mp-about-mullaperiyar-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top