ജമ്മുകശ്മീരില്‍ അനധികൃത മരുന്നുകുപ്പികള്‍ പിടിച്ചെടുത്തു; നാല് പേര് അറസ്റ്റില്‍

ജമ്മുകശ്മീരില്‍ ആയിരത്തോളം അനധികൃത മരുന്നുകുപ്പികള്‍ പൊലീസ് പിടിച്ചെടുത്തു. കത്വ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ നിന്നാണ് മയക്കുമരുന്ന് കലര്‍ത്തിയ മരുന്ന് കുപ്പികള്‍ പിടിച്ചെടുത്തത്.
സംഭവത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന മൂന്ന് മയക്കുമരുന്ന് കടത്തുകാരടക്കം നാലുപേരെ കത്വ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു സ്വദേശി വിക്രം ശര്‍മ്മ, ഡല്‍ഹി സ്വദേശികളായ സണ്ണി, ഹൃത്വിക് സോണി , പര്‍ദീപ് സപ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്‍ഡിപിഎസ് ആക്ടിലെ 8, 21, 22, 29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Also : തമിഴ്നാട്ടിലെ സ്പിന്നിങ് മില്ലില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here