Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

December 5, 2021
2 minutes Read
india reports 8895 covid cases

രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 3.4 ശതമാനം വർധിച്ചു. ( india reports 8895 covid cases )

സുപ്രിംകോടതി മാർഗനിർദ്ദേശ പ്രകാരമുള്ള പഴയ മരണങ്ങൾ കൊവിഡ് കണക്കിൽ ഉൾപ്പെടുത്തിയതോടെ രാജ്യത്തെ പ്രതിദിന മരണസംഖ്യ കുത്തനെ ഉയർന്നു. 2,796 മരണങ്ങളാണ് 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 2426 മരണം ബിഹാറിലും ,263 കേരളത്തിലും റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർ പൂർണമായും വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പർക്ക പട്ടികയിൽ ഉള്ളവരുടെയും ജനിതക ശ്രേണീകരണം ഫലം ഉടൻ ലഭിക്കും.

Read Also : ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു 

ഇന്നലെ വൈകീട്ടോടെയാണ് രാജ്യത്തെ നാലാമത്തെ ഒമിക്രോൺ കേസ് മുംബൈയിൽ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്ക്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്‌വേയിൽ നിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.

Story Highlights : india reports 8895 covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top