മായങ്ക് അഗർവാളിനു ഫിഫ്റ്റി; ഇന്ത്യ ശക്തമായ നിലയിൽ

ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന നിലയിലാണ്. മായങ്ക് അഗർവാൾ (62), ചേതേശ്വർ പൂജാര (47) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മൻ ഗിൽ (17), വിരാട് കോലി (11) എന്നിവരാണ് ക്രീസിൽ. ഇന്ത്യയുടെ രണ്ട് വിക്കറ്റുകളും അജാസ് പട്ടേലാണ് വീഴ്ത്തിയത്. (india second innings newzealand)
വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ഇന്നിംഗ്സ് ആരംഭിച്ചത്. അനായാസം ന്യൂസീലൻഡിനെ നേരിട്ട പൂജാര-മായങ്ക് സഖ്യം ഇന്ന് 38 റൺസ് കൂടി കൂട്ടിച്ചേർത്ത് ആദ്യ വിക്കറ്റിൽ 107 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. മായങ്ക് അഗർവാളാണ് ആദ്യം മടങ്ങിയത്. അഗർവാൾ കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെ വിൽ യങിനു പിടികൊടുത്ത് മടങ്ങുകയായിരുന്നു. ഏറെ വൈകാതെ പൂജാരയും മടങ്ങി. പൂജാരയെ റൊസ് ടെയ്‌ലർ പിടികൂടി. ശുഭ്മൻ ഗില്ലും വിരാട് കോലിയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ചില ക്ലോസ് ഷേവുകൾ അതിജീവിച്ച് ഇതുവരെ 27 റൺസാണ് കൂട്ടിച്ചേർത്തിട്ടുള്ളത്.
Read Also : രണ്ടാം ടെസ്റ്റ്; കിവീസിനെ ഫോളോഓൺ ചെയ്യിക്കാതെ ഇന്ത്യ; ന്യൂസിലന്‍ഡ് 62ന് പുറത്ത്
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 325നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന് ന്യൂസിലന്‍ഡ് 62ന് പുറത്തായിരുന്നു. 17 റണ്‍സെടുത്ത കൈല്‍ ജാമിസണാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ജാമിസണെ കൂടാതെ ക്യാപ്റ്റന്‍ ടോം ലാഥം മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. അശ്വിൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് 3 വിക്കറ്റ് സ്വന്തമാക്കി. അക്സർ പട്ടേലിന് രണ്ടും ജയന്ത് യാദവിന് ഒരു വിക്കറ്റുമുണ്ട്.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് വേണ്ടി 150 റൺസെടുത്ത മായങ്ക് അഗർവാളാണ് തിളങ്ങിയത്. അക്സർ പട്ടേൽ (52), ശുഭ്മൻ ഗിൽ (44) എന്നിവരും ഇന്ത്യൻ ഇന്നിംഗ്സിലേക്ക് നിർണായക സംഭാവന നൽകി. ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും നേടിയത് അജാസ് പട്ടേൽ ആയിരുന്നു.
Story Highlights : india second innings newzealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here