രണ്ടാം ടെസ്റ്റ്; കിവീസിനെ ഫോളോഓൺ ചെയ്യിക്കാതെ ഇന്ത്യ; ന്യൂസിലന്‍ഡ് 62ന് പുറത്ത്

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചിടിക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 325നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന് ന്യൂസിലന്‍ഡ് 62ന് പുറത്തായി. ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ 10 വിക്കറ്റുമായി തിളങ്ങിയ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെയും തേരോട്ടമായിരുന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 325 റണ്‍സിനെതിരേ ബാറ്റെടുത്ത ന്യൂസീലന്‍ഡിനെ വെറും 62 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു.17 റണ്‍സെടുത്ത കൈല്‍ ജാമിസണാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ജാമിസണെ കൂടാതെ ക്യാപ്റ്റന്‍ ടോം ലാഥം മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 126 റണ്‍സ് വേണമായിരുന്ന കിവീസിനെ പക്ഷേ ഇന്ത്യ ഫോളോ ഓണിന് വിട്ടില്ല.
Read Also : ഇത് ദൈവത്തിന്റെ സ്വന്തം നാട്; ആനന്ദ് മഹിന്ദ്ര പങ്കുവെച്ചിരിക്കുന്ന കൊച്ചിയുടെ അതിമനോഹര ചിത്രങ്ങൾ…
നാലാം ഓവറില്‍ തന്നെ വില്‍ യങ്ങിനെ (4) മടക്കിയ സിറാജ് അതേ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ടോം ലാഥത്തെയും(10) പുറത്താക്കി. ആറാം ഓവറില്‍ റോസ് ടെയ്‌ലറും (1) സിറാജിന് മുന്നില്‍ വീണു. പിന്നാലെ ഹെന്റി നിക്കോള്‍സ് (7), ടോം ബ്ലണ്ടല്‍ (8), ടിം സൗത്തി (0), വില്യം സോമര്‍വില്ലെ (0) എന്നിവരെ അശ്വിന്‍ മടക്കി. ഡാരില്‍ മിച്ചെല്‍ (8), കൈല്‍ ജാമിസണ്‍ (17) എന്നിവരെ അക്‌സർ പട്ടേലും രചിന്‍ രവീന്ദ്രയെ ജയന്ത് യാദവും പുറത്താക്കി. നേരത്തെ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍ ചരിത്രമെഴുതിയപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 325 റണ്‍സില്‍ അവസാനിച്ചിരുന്നു.
Story Highlights : india-vs-new-zealand-second-test-match-day-two-live-updates-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here