Advertisement

ഇസ്രായേല്‍ വാണിജ്യ കപ്പലുകള്‍ക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

December 5, 2021
Google News 2 minutes Read

ഇസ്രായേലിനെതിരെ പുതിയ ഉപരോധം തീർത്ത് കുവൈറ്റ്. ഇസ്രായേലില്‍ നിന്ന് വരുന്നതും തിരികെ അവിടേയ്ക്ക് പോകുന്നതുമായ വാണിജ്യ കപ്പലുകള്‍ക്കും ബോട്ടുകൾക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ്. വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത് പൊതുമരാമത്ത് മന്ത്രി ഡോ. റനാ അബ്ദുല്ല അല്‍ ഫാരിസാണ്.

കുവൈറ്റ് വഴി മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങളാണെങ്കിലും പ്രവേശനം അനുവദിക്കില്ലയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്രായേല്‍ കമ്പനികളുമായോ വ്യക്തികളുമായോ കുവൈറ്റിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവിലെ നിയമപ്രകാരം യാതൊരുവിധ ഇടപാടുകളും കരാറുകളും പാടില്ല. വേറെ രാജ്യങ്ങളിൽ നിന്ന് വാങ്ങിയ ഇസ്രായേൽ നിർമിത സാധനങ്ങൾ കുവൈറ്റിലേക്ക്കൊണ്ടുവരാനോ കൈവശം സൂക്ഷിക്കാനോ പാടില്ലെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

Read Also : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍സീവ് നിരക്ക് കുറയ്ക്കണം; പ്രതിപക്ഷ നേതാവ് വ്യോമയാന മന്ത്രിക്ക് കത്തയച്ചു; 24 ഇംപാക്ട്

കുവൈറ്റിന്റെ നടപടിയെ പലസ്തീന്‍ സംഘടനയായ ഹമാസ് സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങളും ഇതേ നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായേലിനെ നിരന്തരം വിമർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.

Story Highlights : Kuwait bans entry of ships carrying goods to and from Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here