ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍സീവ് നിരക്ക് കുറയ്ക്കണം; പ്രതിപക്ഷ നേതാവ് വ്യോമയാന മന്ത്രിക്ക് കത്തയച്ചു; 24 ഇംപാക്ട്

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. ട്വന്റിഫോര്‍ വാര്‍ത്താ പരമ്പരയിലാണ് ഇടപെടല്‍.
സ്വകാര്യ വിമാന കമ്പനികളെ പോലെ എയര്‍ ഇന്ത്യയും സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും വി.ഡി സതീശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സാധാരണക്കാരെ കൊള്ളയടിക്കുകയാണ് വിമാനകമ്പനികള്‍. കേന്ദ്രസര്‍ക്കാരാണിത് നിയന്ത്രിക്കേണ്ടത്. വിഡി സതീശന്‍ പ്രതികരിച്ചു.
കുവൈത്തിലേക്ക് അടക്കം ഒരു ലക്ഷത്തോളം രൂപ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതോടെ തിരികെ മടങ്ങുന്ന കാര്യത്തില്‍ ആശങ്കയിലാണ് പ്രവാസികള്‍. കുവൈത്ത് മലയാളികളുടെ ദുരിതം ട്വന്റിഫോര്‍ പരമ്പര ‘അക്കരെപറ്റാന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ ഇന്ത്യയില്‍ നിന്ന് 7,500 പേര്‍ക്ക് മാത്രമാണ് പ്രതിദിനം കുവൈറ്റില്‍ എത്താന്‍ അനുമതിയുള്ളൂ. വിമാന സര്‍വ്വീസുകളടെ എണ്ണം വര്‍ധിപ്പിക്കുകയോ കൂടുതല്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കുകയോ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
Read Also : നിരക്ക് കുറയുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല; കുവൈറ്റിലേക്കുള്ള ഭീമമായ ടിക്കറ്റ് നിരക്കിൽ ആശങ്ക ഒഴിയുന്നില്ല
സെപ്റ്റംബര്‍ 21 വരെ വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയില്‍ തന്നെയാണ്. അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈത്തിലേക്കെത്താന്‍ കഴിയാതെ അന്‍പതിനായിരത്തിലധികം മലയാളികളാണ് നാട്ടില്‍ കൂടുങ്ങി കിടക്കുന്നത്. പലരുടേയും വിസ കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇത്ര ഭീമമായ നിരക്ക് താങ്ങാനാകില്ലെന്നാണ് പലരും പറയുന്നത്.
Story Highlight: gulf ticket rate issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here