പശ്ചിമ ബംഗാളിൽ കോളജ് ക്യാമ്പസിൽ പെൺകുട്ടിക്ക് പീഡനം; ഒരാൾ അറസ്റ്റിൽ

പശ്ചിമ ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. തപസ് ദാസ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. കുച്ച്ബിഹാർ തൂഫാൻ ഗഞ്ചിലെ കോളജിൽ വച്ചാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. ( west bengal college student raped )
നവംബർ 30നാണ് കേസിനടിസ്ഥാനമായ സംഭവം. കോളജിൽ പ്രവേശിച്ച പ്രതി പെൺകുട്ടിയെ കടന്നുപിടിച്ച് വലിച്ചിഴച്ച് ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി കുടുംബാംഗങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുടുംബം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ‘പീഡനം ഇനിയും സഹിക്കാൻ വയ്യ’; മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന്
ആദ്യം പെൺകുട്ടിയുടെ കുടുംബം മാനഹാനി ഭയന്ന് പരാതി നൽകാൻ തയ്യാറായില്ലെങ്കിലും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോളജിൽ മതിയായ സുരക്ഷിയില്ലെന്നാണ് ആക്ഷേപം. എന്നാൽ ഐഡി കാർഡ് കൈവശമില്ലാത്ത ആരെയും കോളജ് ക്യാമ്പസിൽ പ്രവേശിപ്പിക്കാറില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ പെൺകുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചതിന് ശേഷം വ്യക്തമാക്കി.
Story Highlights : west bengal college student raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here