Advertisement

പ്രതിപക്ഷത്തിന് അസാധ്യമായതെന്തും മോദി സാധ്യമാക്കി; യോഗി

December 5, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മുൻ സർക്കാരുകളെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയുടെ വികസനം മുൻ മുഖ്യമന്ത്രിമാർ അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോരഖ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 9,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ആദിത്യനാഥിന്റെ വിമർശനം.

വരാനിരിക്കുന്ന പദ്ധതികളും അവയുടെ നേട്ടങ്ങളും കിഴക്കൻ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിവരിച്ചു. “ഡിസംബർ 7 ന് പ്രധാനമന്ത്രി മോദി ഗൊരഖ്പൂരിൽ 9,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കിഴക്കൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഗോരഖ്പൂർ വളം പ്ലാന്റിലൂടെ കർഷകർക്ക് യൂറിയയും വളവും അവശ്യസമയത്ത് ലഭിക്കാൻ ഇടയാക്കും. മാത്രമല്ല, തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കിയെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടെ 50,000 കുട്ടികൾ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത് ചികിൽസാ സൗകര്യങ്ങളുടെ അഭാവം മൂലമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. “കിഴക്കൻ ഉത്തർപ്രദേശിൽ കുട്ടികൾ അകാലത്തിൽ മരിക്കാറുണ്ടായിരുന്നു. അന്നത്തെ സർക്കാരുകൾ ദുരിതബാധിതരോട് സഹാനുഭൂതി കാണിച്ചില്ല. കഴിഞ്ഞ 40 വർഷത്തിനിടെ 50,000 കുട്ടികൾ മസ്തിഷ്കജ്വരം ബാധിച്ച് ഇവിടെ മരിച്ചു. ശരിയായ ക്രമീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2016 ൽ പ്രധാനമന്ത്രി മോദി എയിംസ് ഗോരഖ്പൂരിന്റെ തറക്കല്ലിട്ടു, ഇപ്പോൾ അത് തയ്യാറായിക്കഴിഞ്ഞു..” യോഗി പറഞ്ഞു.

ഒരു വളം പ്ലാന്റ്, എയിംസ് ഗോരഖ്പൂർ, ഐസിഎംആർ-റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ (ആർഎംആർസി), ഗോരഖ്പൂർ എന്നിവ തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു.

Story Highlights : yogi-adityanath-slams-previous-governments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here