കൊവാക്‌സിന് സൗദിയില്‍ ഭാഗിക അംഗീകാരം

കൊവാക്‌സിന് സൗദി അറേബ്യയില്‍ ഭാഗിക അംഗീകാരം. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
കൊവാക്‌സിന്‍ ഉള്‍പ്പെടെ നാല് വാക്‌സിനുകള്‍ കൂടി സൗദി പുതുതായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവാക്‌സിന്‍, സ്പുട്‌നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ജനുവരി മുതലാണ് സ്പുട്‌നിക് വാക്‌സിന് അനുമതിയുള്ളത്.
ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് സൗദി അറേബ്യയില്‍ നേരത്തെ അംഗഹീകാരമുണ്ട്.
Read Also : ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ
Story Highlights : covaxine, saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here