ക്ലിഫ് ഹൗസിന് കൂടുതല്‍ സുരക്ഷ; പ്രത്യേക ഡപ്യൂട്ടി കമ്മിഷണറെ നിയമിക്കും

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. ആഭ്യന്തര വകുപ്പിന്റേതാണ് തീരുമാനം. ഇതിനായി പുതിയ തസ്‌തിക സൃഷ്‌ടിക്കും. സിറ്റി പൊലീസിൽ ഡെപ്യൂട്ടി കമ്മിഷ്‌ണർ ഓഫ് പൊലീസ്(സെക്യൂരിറ്റി) എന്നതാണ് തസ്തിക.
Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…
സുരക്ഷാച്ചുമതലയുളള ഡിഐജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപീകരിക്കും. മുഖ്യമന്ത്രിയുടെയും ക്ലിഫ് ഹൗസിന്റെയും സുരക്ഷയ്ക്കായി പ്രത്യേക ഡപ്യൂട്ടി കമ്മിഷണറെ നിയമിക്കും. മാറ്റങ്ങള്‍ നിർദേശിച്ച് ഡി.ജി.പിക്ക് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് നൽകി.
Story Highlights : decision-to-increase-security-at-official-residence-of-the-kerala-chief-minister-cliff-house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here