Advertisement

വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ; ഇടുക്കി ഡാം നാളെ തുറക്കും

December 6, 2021
Google News 1 minute Read

ഇടുക്കി ഡാം നാളെ രാവിലെ 6ന് തുറക്കും. ചെറുതോണി ഡാമിനിന്റെ ഒരു ഷട്ടറാണ് നാളെ തുറക്കുക. 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. 40 മുതൽ 150 വരെ ഒരു ഷട്ടർ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടി.

Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്റില്‍ 12,654 ഘനയടി വെള്ളം പെരിയാറിലേക്കൊഴുക്കുന്നു. ഈ സീസണില്‍ മുല്ലപ്പെരിയാറില്‍ നിന്നുള്ള ഏറ്റവും വലിയ ജലമൊഴുക്കാണിത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Story Highlights : idukki-dam-shutter-open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here