Advertisement

ഇത് ഇന്ത്യയിലെ അതിപുരാതന റെയിൽവേ സ്റ്റേഷൻ; 120 വർഷത്തെ ചരിത്രം ഇനി പൈതൃക സ്മാരകം…

December 6, 2021
Google News 2 minutes Read

ഇന്ത്യയിലെ അതിപുരാതനമായ റെയിൽവേ സ്റ്റേഷനാണ് ബിക്രം ചൗക്. ജമ്മു കാശ്മീരിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കുറച്ച് ദിവസങ്ങളിൽ ഈ സ്റ്റേഷൻ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ സ്റ്റേഷൻ സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. പൈതൃക സ്മാരകമാക്കി മാറ്റി സംരക്ഷിക്കാനാണ് സർക്കാരിന്റെ തീരുമാനം. 1897 ലാണ് ഈ സ്റ്റേഷൻ നിർമ്മിച്ചത്. എന്നാൽ ഇന്ത്യ-പാക് വിഭജനത്തിൽ ഈ സ്റ്റേഷൻ അനാഥമാകുകയായിരുന്നു. പിന്നീട് ഈ സ്റ്റേഷൻ ഉപയോഗശൂന്യമാകുകയായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം നാശത്തിന്റെ വക്കിലെത്തിയ ഈ സ്റ്റേഷൻ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാൻ തീരുമാനിച്ചത്.

120 വർഷത്തിലധികം പഴക്കമുണ്ട് ഈ സ്റ്റേഷന്. പുതിയ ആകർഷണങ്ങളോട് കൂടി ടൂറിസം മേഖലയെ കൂടി ലക്ഷ്യമിട്ടാണ് ഈ റെയിൽവേ സ്റ്റേഷന്റെ വികസനവും നവീകരണവും പദ്ധതിയിടുന്നത്. ജമ്മു ഡിവിഷണൽ കമ്മീഷണർ കശ്മീരിലെ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നതിനിടെയാണ് നിരവധി പഴയ സ്ഥലങ്ങൾ തിരിച്ചറിയുകയും നവീകരണത്തിന് ഉത്തരവ് നൽകുകയും ചെയ്തത്. റെയിൽവേ സ്റ്റേഷന്റെ നവീകരണം ഹെറിറ്റേജ് ടൂറിസത്തിന് കൂടുതൽ ആക്കം കൂട്ടും എന്നാണ് വിലയിരുത്തൽ.

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലെ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും ഇതുപോലെയുള്ള പുതിയ ആകർഷണങ്ങളും സർക്കാരിന്റെ മുൻഗണന ലിസ്റിലുണ്ടെന്ന് കമ്മീഷണർ പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ പഴയ ചിത്രങ്ങളും അതിർത്തി നിർണയത്തിന്റെ റിപ്പോർട്ടുകളും സമർപ്പിക്കാനും ആവശ്യപെട്ടിട്ടുണ്ട്.

Story Highlights : India’s oldest railway station to be developed as a heritage site

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here