Advertisement

മുല്ലപ്പെരിയാറില്‍ വന്‍ തോതില്‍ വെള്ളം തുറന്നു വിടുന്നു; 9 ഷട്ടറുകള്‍ ഉയര്‍ത്തി

December 6, 2021
1 minute Read
mullaperiyar

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി തമിഴ്‌നാട്. 9 സ്പില്‍വേ ഷട്ടറുകള്‍ 120 സെ.മീ ഉയര്‍ത്തി. സെക്കന്റില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വര്‍ഷത്തില്‍ ഇത്രയും അളവ് വെള്ളം തുറന്ന് വിടുന്നത് ഇതാദ്യമാണ്.

Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതാണ് കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാന്‍ കാരണമായത്. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.

Story Highlights : mullaperiyar-dam-shutter-opened-again-alert-in-periyar-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top