Advertisement

‘എയർ ട്രാൻസ്പോർട് ആൻഡ് ടൂറിസം’ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

December 7, 2021
2 minutes Read

‘എയർ ട്രാൻസ്പോർട് ആൻഡ് ടൂറിസം’ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഡോ. ദിലീപ് എം.ആർ , അജേഷ് കുരിയനുമായി എന്നിവരാണ് പുസ്‌തകം രചിച്ചത്. ലണ്ടൻ ആസ്ഥാനമായുള്ള റൂട്ടിലെഡ്ജ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എയർ ട്രാൻസ്പോർട്ടും ടൂറിസവും തമ്മിലുള്ള ബന്ധം വിശദമാക്കുന്ന ഏറ്റവും ആധികാരികമായ പുസ്തകമാണ് ‘എയർ ട്രാൻസ്പോർട് ആൻഡ് ടൂറിസം’. കൊറോണ മഹാമാരിമൂലം ടൂറിസവും എയർ ട്രാൻസ്പോർട്ടും നേരിടുന്ന പ്രശ്നങ്ങളും പ്രസ്തുത’പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ

തെരഞ്ഞെടുക്കപ്പെട്ട 700-ൽപ്പരം വിഷയങ്ങളെ ആധികാരികമായി പ്രതിപാദിക്കുന്ന പ്രസ്തുത സർവിജ്ഞാനകോശം തയ്യാറാക്കിയ വിദഗ്ദരിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏക അംഗമായിരുന്നു ഡോ. ദിലീപ്.

Story Highlights : airtransport-tourism-magazine-release-cm-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top