Advertisement

ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ; പിതാവ് ലത്തീഫ് സിബിഐ മുൻപാകെ മൊഴി നൽകും

December 7, 2021
Google News 1 minute Read

ചെന്നൈ ഐഐടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി കൊല്ലം സ്വദേശി ഫാത്തിമയുടെ പിതാവ് ലത്തീഫ് ഇന്ന് സിബിഐ മുൻപാകെ മൊഴി നൽകും. രാവിലെ പത്തരയോടെ, ചെന്നൈയിലെ ഓഫിസിലാണ് മൊഴി രേഖപ്പെടുത്തുക. തുടർന്ന് കേസിനെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായും കൂടികാഴ്ച നടത്തും. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

അധ്യാപകനായ സുദർശൻ പത്മനാഭൻ മാനസികമായി പീഡിപ്പിക്കുന്നതായി ഫാത്തിമ നേരത്തെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. രാജ്യമൊട്ടാകെ ചർച്ചചെയ്ത ചെന്നൈ ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണം ആദ്യം പുറംലോകത്തെ അറിയിച്ചത് 24 ആണ്. 24 ന്റെ വാർത്താ ഇടപെടലിന് പിന്നാലെ അന്തർദേശീയ മാധ്യമങ്ങൾ വരെ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. പക്ഷേ ഫാത്തിമയുടെ കുടുംബത്തിന് ഇപ്പോഴും നീതി ലഭ്യമായിട്ടില്ല.

രണ്ടു വർഷങ്ങൾക്കു മുൻപ്, 2019 നവംബർ 9 നാണ് ചെന്നൈ ഐഐടിയിൽ ഫാത്തിമ ലത്തീഫ് എന്ന കൊല്ലം സ്വദേശിനിയായ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മരണത്തിന്റെ രണ്ടാം നാൾ 24 ആ വാർത്ത പുറം ലോകത്തെ അറിയിച്ചു. മൊബൈൽ ഫോണിലെ ഫാത്തിമയുടെ ആത്മഹത്യ കുറിപ്പും, അതിൽ പരാമർശിക്കപ്പെട്ട അധ്യാപകരുടെ പേരുകൾ ഉൾപ്പെടെ പുറത്തെത്തിച്ചു. തന്റെ മകളുടെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ എന്ന അധ്യാപകനെന്ന് ഫാത്തിമയുടെ ഉമ്മ പറഞ്ഞിരുന്നു.

Story Highlights : fathima latheef suicide cbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here