Advertisement

മുഖ്യമന്ത്രി നൽകിയ ഒരു ഉറപ്പും വിശ്വാസത്തിലെടുക്കുന്നില്ല; മുസ്‌ലിം സംഘടനകളുമായി അഭിപ്രായ വ്യതാസവുമില്ല ; ഡോ എം കെ മുനീർ

December 7, 2021
Google News 1 minute Read

മുസ്‌ലിം സംഘടനകളുമായി അഭിപ്രായ വ്യതാസമില്ലെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി അംഗം ഡോ. എം കെ മുനീർ. നിയമസഭയിൽ ഓർഡിനൻസ് പിൻവലിക്കുംവരെ സമരം തുടരും. വഖഫ് ബോർഡ് വിഷയത്തിൽ ലീഗ് ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

മുഖ്യമന്ത്രി നൽകിയ ഒരു ഉറപ്പും ഞങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ല. ലീഗ് സ്വന്തമായി പ്രക്ഷോഭം തുടരും. മതസംഘടനകൾക്ക് സ്വതന്ത്രമായി നിലപാട് സ്വീകരിക്കാൻ അവകാശമുണ്ട്. അതിൽ ലീഗ് ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ

മുസ്‌ലിം ലീഗ് എന്നും സമുദായ ഐക്യത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്. ആദ്യം വിവിധ സമുദായങ്ങൾക്കിടയിലും ഇപ്പോൾ സമുദായത്തിനകത്തും ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങൾക്കറിയാം.

അറബ് ഭാഷക്ക് വേണ്ടി മൂന്ന് സഹോദരൻമാർ രക്തസാക്ഷികളായ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. അന്ന് തീരുമാനം പിൻവലിപ്പിക്കാൻ ലീഗിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ തീരുമാനവും പിൻവലിപ്പിക്കുമെന്നും മുനീർ പറഞ്ഞു.

Story Highlights : mk-muneer-against-cm-on-waqf-board-appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here