Advertisement

വഖഫിലെ പി.എസ്.സി നിയമനം ഉടൻ നടപ്പാക്കില്ല; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത

December 7, 2021
Google News 1 minute Read

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സമസ്ത. എല്ലാ സംഘടനകളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശങ്ക പൂർണ്ണമായി മാറിയില്ലെങ്കിലും പ്രതീക്ഷയുണ്ടെന്ന് ആലിക്കുട്ടി മുസ്‌ലിയാർ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്

വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നടപടി പിൻവലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും വിഷയത്തിൽ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും സമസ്ത വ്യക്തമാക്കി.

Read Also : വഖഫ് നിയമനം; സമസ്‌ത -മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്

നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഏകകണ്ഠമെന്ന് സമസ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു. വഖഫ് ബോര്‍ഡ് നിയമനം പി‌എസ്‌സിക്കുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Story Highlights : Waqf appointments- Samastha- Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here