ഇടുക്കിയിലെ മലയോര മേഖലകളിൽ വെള്ളക്കെട്ട്; ജന ജീവിതം ദുരിതത്തിൽ

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, കടശ്ശിക്കാട് മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായതിനാൽ ജന ജീവിതം ദുരിതത്തിലായിരിക്കുകയാണ് .
ഇതിനിടെ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
Read Also : ഇടുക്കി ഡാം തുറന്നു; ഒഴുക്കുന്നത് 40 ഘനയടി വെള്ളം
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടി.
Story Highlights : Waterlogging in hilly areas of Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here