അഭിമാനത്തിന്റെ നാലാം വര്‍ഷത്തിലേക്ക്; ട്വന്റിഫോറിന് ആശംസകള്‍ നേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍

മൂന്നാം പിറന്നാള്‍ ആഘോഷവേളയില്‍ ട്വന്റിഫോറിന് ആശംസകള്‍ നേര്‍ന്ന് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളും. വാര്‍ത്താ അവതരണത്തില്‍ പുതുമകള്‍ സമ്മാനിച്ച് ട്വന്റിഫോര്‍ മുന്നോട്ട് കുതിക്കുമ്പോള്‍ പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണ് ഞങ്ങള്‍.
2018 ഡിസംബര്‍ 8 മുതലാണ് ട്വന്റിഫോര്‍ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായത്. പുത്തന്‍ സാങ്കേതിക സൗകര്യങ്ങളുടെ അനന്ത സാധ്യതയില്‍ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വഴികാട്ടിയായിരുന്നു ട്വന്റിഫോര്‍. വാര്‍ത്തയുടെ കാണാപ്പുറങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ 24 മണിക്കൂറും മിഴി തുറന്ന ട്വന്റിഫോര്‍ പിറന്നാള്‍ ആഘോഷങ്ങളുടെ നിറവിലാണ്.
ട്വന്റിഫോറിന്റെ വളര്‍ച്ചയിലും പ്രേക്ഷക പിന്തുണയിലും നന്ദി അറിയിക്കുന്നതായി ഫ്‌ളവേഴ്‌സ് വൈസ് ചെയര്‍മാന്‍ ഡോ. ദിവ്യ വിനോദ് പറഞ്ഞു. ‘ചുരുങ്ങിയ കാലംകൊണ്ട് ദൃശ്യമാധ്യമരംഗത്ത് മുന്‍നിരയിലെത്താന്‍ ട്വന്റിഫോറിന് സാധിച്ചു. ബ്രോഡ്കാസ്റ്റിംഗില്‍ വെര്‍ച്വല്‍ റിയാലിറ്റി കൊണ്ടുവന്നതുള്‍പ്പെടെയുള്ള സാങ്കേതിക മികവും, അതിലുപരി പ്രേക്ഷക പിന്തുണയും ഈ ഘട്ടത്തില്‍ ഞങ്ങള്‍ ഓര്‍മിക്കുകയാണ്. സത്യസന്ധതയും നിഷ്പക്ഷവുമായ വാര്‍ത്തകള്‍ ഇനിയും ട്വന്റിഫോര്‍ ജനങ്ങളിലേക്കെത്തിക്കും. തുടര്‍ന്നും ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു’. ഫ്‌ളവേഴ്‌സ് ഡയറക്ടര്‍ സതീഷ് ജി പിള്ള പ്രതികരിച്ചു.
ട്വന്റിഫോറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്‍സൈറ്റ് മിഡിയാ സിറ്റി ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദനും രംഗത്തെത്തി. ‘നൂതനസാങ്കേതിക വിസ്മയം ഉപയോഗിച്ചാണ് ട്വന്റിഫോര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ ആശംസകളും നേരുന്നതായി ഡോ.ബി ഗോവിന്ദന്‍ പറഞ്ഞു.
Read Also : ആ വൃദ്ധദമ്പതികളെ 24 പരിചയപ്പെടുത്തിയത് രണ്ട് വര്‍ഷം മുൻപ്; വേണം സുമനസുകളുടെ കൈത്താങ്ങ്
നാലാം വര്‍ഷത്തിലെ ആഘോഷനിറവില്‍ ഫ്‌ളവേഴ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും ആശംസകള്‍ നേര്‍ന്നു. ‘മൂന്നുവര്‍ഷത്തിനിടയില്‍ ട്വന്റിഫോറിനുണ്ടായ വിജയം ജനങ്ങളുടെ വിജയമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലാണ് ഇന്ന് ട്വന്റിഫോറിന്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ വിജയത്തിനുകാരണം. നിര്‍ഭയത്വവും സത്യസന്ധതയും പാലിക്കുന്ന ചാനല്‍ കൂടിയാണ് ട്വന്റിഫോര്‍. ആധുനിക സാങ്കേതിക സൗകര്യങ്ങളും വൈവിധ്യങ്ങളും 24നെ വേറിട്ടുനിര്‍ത്തുന്നു. സമയവും നേരവും കണക്കിലെടുക്കാതെ ചാനലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ കൂടി വിജയമാണ് നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ട്വന്റിഫോറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : 24 anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here