പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം.സി.റോഡില്‍ അയ്യമ്പുഴയില്‍ നിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരുക്കില്ല.
ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്നും പുക വരുന്നത്ത് കണ്ട ഡ്രൈവർ ധനേഷ് പുറത്തിറങ്ങി നോക്കി, ഈ സമയത്ത് തീ പടരുകയും ആളിക്കത്തുകയുമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചത്. അയ്യമ്പുഴ സ്വദേശി ധനേഷ് മoത്തിപറമ്പിൽ എന്നയാളുടേതാണ് കാര്‍. കാർ പൂർണമായും കത്തി നശിച്ചു.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
പെരുമ്പാവൂര്‍ അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃതത്തില്‍ സേനാംഗങ്ങളായ സുനില്‍ മാത്യു,ബെന്നി മാത്യു, യു. ഉജേഷ്, ടി.ബി.മിഥുന്, കെ.കെ.ബിജു, ബെന്നി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തീ അണച്ചു.
Story Highlights : car-catches-fire-in-perumbavoor-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here