എസ്ഡിപിഐ നേതാവിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ്; പ്രതിഷേധവുമായി എസ്ഡിപിഐ പ്രവർത്തകർ

കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം ഷഫീഖിന്റെ ഗുരുജിമുക്കിലെ വീട്ടിൽ പരിശോധന നടത്തുന്നു. ഷഫീഖിന്റെ വീടിന് മുന്നിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
ചൊക്ലി പൊലീസും സ്ഥലത്തുണ്ട്. ഇ.ഡി ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തി. ഇവരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ബിജെപിക്ക് സ്വാധീനമുള്ള ഗുരുജി മുക്കിലാണ് ഷഫീഖിന്‍റെ വീട്. എന്തിനാണ് ഇ.ഡിയുടെ മുംബൈ സംഘം റെയ്ഡ് നടത്തുന്നത് എന്ന് വ്യക്തമല്ല.
Story Highlights : ed-raid-in-sdpi-leader-home-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here