Advertisement

മുല്ലപ്പെരിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി; നിരവധി വീടുകളില്‍ വെള്ളം കയറി

December 8, 2021
1 minute Read
mullaperiyar

ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്. 9 സ്പില്‍ വേ ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ള മഞ്ജുമല, വള്ളക്കടവ്, ചപ്പാത്ത്, ആറ്റോരം, കടശ്ശിക്കാട് പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. പിന്നാലെ മൂന്ന് ഷട്ടറുകള്‍ അടച്ചു.

നിലവില്‍ 4712 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. 141.80 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 9 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. വേണ്ടത്ര മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറക്കുന്നത് വലിയ ബുദ്ധിമുട്ടി സൃഷ്ടിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ആദ്യം അഞ്ചു ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ അധികമുയര്‍ത്തി, 3948 ഘനയടി വെള്ളവും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി 5554 ഘനയടി വെള്ളവും പുറത്തേക്ക് ഒഴുക്കിയിരുന്നു.

Read Also : മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം തള്ളി; തീരുമാനം എടുക്കേണ്ടത് തമിഴ്‌നാടെന്ന് കേന്ദ്രം

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്ഥാവകാശമുള്ള തമിഴ്നാടാണ്. പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലോക്സഭയില്‍ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം വ്യക്തമാക്കിയത്.

Story Highlights : mullaperiyar, dam shutter open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top