Advertisement

‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി

December 8, 2021
Google News 3 minutes Read
narendra modi bipin rawat

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അത്യന്തം ദുഖമുണ്ടെന്ന് പ്രധാനമന്ത്രി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. അല്പം മുൻപാണ് ജനറൽ ബിപിൻ റാവത്തിൻ്റെ മരണം സ്ഥിരീകരിച്ചത്. (narendra modi bipin rawat)

‘തമിഴ്നാട്ടിൽ ഹെലികോപ്റ്റർ തകർന്ന് ജനറൽ ബിപിൻ റാവത്തും ഭാര്യയും മറ്റ് സൈനികരും മരണപ്പെട്ടതിൽ തനിക്ക് അതിയായ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ചുറുചുറുക്കോടെ അവർ രാജ്യത്തെ സേവിച്ചു. അവരുടെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു. ജനറൽ ബിപിൻ റാവത്ത് വളരെ മികച്ച ഒരു സൈനികനായിരുന്നു. ഒരു രാജ്യസ്നേഹി. നമ്മുടെ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിൻ്റെ വീക്ഷണവും തന്ത്രപരമായ കാര്യങ്ങളിലെ അഭിപ്രായങ്ങളും ഒന്നാംതരമായിരുന്നു. അദ്ദേഹത്തെ വിയോഗം തന്നെ ദുഖിപ്പിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

Read Also : രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി; ബിപിൻ റാവത്തിന് രാജ്യത്തിന്റെ സല്യൂട്ട്

63 വയസുകാരനായ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ എയർഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.

Story Highlights : narendra modi bipin rawat twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here