പ്ലാസ്റ്റിക് കൂരയിലെ അരക്ഷിതത്വത്തിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്; സജിതയ്ക്കും മക്കൾക്കും വീടൊരുക്കിയത് ട്വന്റിഫോർ

കൗമാരക്കാരിയായ മകളെയും കൊണ്ട് ആറടി വലിപ്പമുള്ള പ്ലാസ്റ്റിക് കൂരയിൽ ഒട്ടും സുരക്ഷിതമല്ലാതെ കഴിഞ്ഞിരുന്ന വയനാട് ബത്തേരി ചിരാലിലെ സജിതയ്ക്കും മകൾക്കും മനോഹരമായ വീടൊരുക്കി നൽകാനായത് ട്വന്റി ഫോറിന്റെ വലിയ സന്തോഷങ്ങളിൽ ഒന്നാണ്. ആറടി മാത്രം വലിപ്പമുളള പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച കൂരക്കുളളിലായിരുന്നു സജിതയുടേയും കുടുംബത്തിന്റേയും ജീവിതം.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ട്വന്റിഫോര്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ് അല്‍അബീര്‍ ഫൗണ്ടേഷന്റെ സാമൂഹ്യസന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടിന്റെ നിര്‍മ്മാണം ഏറ്റെടുത്തു. ഇന്ന് ഏറെ സുരക്ഷിതത്വത്തോടെയാണ് സജിതയും പ്ലസ് വൺ വിദ്യാർത്ഥിയുമായ മകളും പുതിയ ഭവനത്തിൽ കഴിയുന്നത്.
പ്ലാസ്റ്റിക്ക് കൂരയില്‍ നിന്ന് പുതിയ വീട്ടിലേക്കെത്തുമ്പോള്‍ സജിതക്കും മകള്‍ക്കും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. രാത്രിയിൽ കള്ളന്മാരെയും സാമൂഹിക വിരുദ്ധരെയും ഭയന്ന് ഉറങ്ങാതെ കഴിഞ്ഞിരുന്ന അമ്മയ്ക്ക് ആത്മവിശ്വാസത്തിന്റെ സ്വന്തം വീടായി. ആറടി മാത്രം വലിപ്പമുള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരയിൽനിന്ന് മികച്ച സൗകര്യങ്ങളുള്ള വീട്ടിലേക്കാണ് സജിതയും കുടുംബവും കാലെടുത്തുവെച്ചത്.
Story Highlights : Sajitha got new home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here