Advertisement

ദക്ഷിണാഫ്രിക്കൻ പര്യടനം; ധവാൻ തിരിച്ചെത്തും; പൂജാരയും രഹാനെയും തുടരുമെന്ന് റിപ്പോർട്ട്

December 8, 2021
Google News 2 minutes Read
south africa tour dhavan

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഓപ്പണർ ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഏകദിന മത്സരങ്ങളിൽ താരം നടത്തുന്നത് മികച്ച പ്രകടനമാണെന്നും അതുകൊണ്ട് തന്നെ ധവാനെ ഏകദിന ടീമിൽ ഉൾപ്പെടുത്തും എന്നുമാണ് റിപ്പോർട്ട്. ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രഹാനെ മോശം ഫോമിലാണെങ്കിലും താരത്തെ ഉടൻ ഒഴിവാക്കാനിടയില്ലെന്നാണ് സൂചന. (south africa tour dhavan)

പരുക്കേറ്റ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശുഭ്മൻ ഗിൽ, ഇഷാന്ത് ശർമ്മ എന്നിവർ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിച്ചേക്കില്ലെന്നും സൂചനയുണ്ട്. രവീന്ദ്ര ജഡേജ മാസങ്ങളോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. മറ്റുള്ളവരുടെ പരുക്കിനെപ്പറ്റി വ്യക്തതയില്ല.

Read Also : പരുക്ക്; ജഡേജ മാസങ്ങളോളം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്

അതേസമയം, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള ടി-20 മത്സരങ്ങൾ മാറ്റിവച്ചിരുന്നു. ടെസ്റ്റ്, ഏകദിന മത്സരങ്ങൾ നടക്കും. ടി-20 മൽസരങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിൻറെ ‘ഒമിക്രോൺ’ വകഭേദത്തിൻറെ പശ്ചാത്തലത്തിലാണ് തീരുമാനം.

മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. 4 ടി-20 മത്സരങ്ങളും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിനു ശേഷം ഡിസംബർ 8,9 തിയതികളിലായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്ക് തിരിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പുതിയ സാഹചര്യത്തിൽ തീരുമാനം വൈകിയേക്കും.

അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസാന വാക്ക് കേന്ദ്രസർക്കാരിൻ്റേതെന്ന് ബിസിസിഐ നേരത്തെ നിലപാടെടുത്തിരുന്നു. ആരോഗ്യമന്ത്രാലയം പറയുന്നതെന്തോ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രാധാന്യമെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.

Story Highlights : south africa tour dhavan returns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here