ആഷസ്: 85 ബോൾ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്; ഓസ്ട്രേലിയക്ക് മികച്ച ലീഡ്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയക്ക് മികച്ച ലീഡ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയർക്ക് 196 റൺസ് ലീഡാണ് ഉള്ളത്. 7 വിക്കറ്റ് നഷ്ടത്തിൽ 343 റൺസെന്ന സ്കോറിലാണ് രണ്ടാം ദിനം അവസാനിച്ചത്. ട്രാവിസ് ഹെഡ് (112 നോട്ടൗട്ട്) ഓസീസിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡേവിഡ് വാർണർ (94), മാർനസ് ലബുഷെയ്‌ൻ (74) എന്നിവരും ഓസീസിനായി തിളങ്ങി. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മാർക്കസ് ഹാരിസ് (3) വേഗം പുറത്തായെങ്കിലും ഡേവിഡ് വാർണറും മാർനസ് ലബുഷെയ്നും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഓസ്ട്രേലിയക്ക് മേൽക്കൈ നേടിക്കൊടുത്തു. 156 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ലബുഷെയ്ൻ മടങ്ങി. സ്റ്റീവ് സ്മിത്ത് (12) വേഗം പുറത്തായി. പിന്നാലെ ഡേവിഡ് വാർണറും മടങ്ങി. 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെന്ന നിലയിൽ പതറിയ ഓസ്ട്രേലിയയെ പിന്നീട് ട്രാവിസ് ഹെഡ് ഒറ്റക്ക് നയിക്കുകയായിരുന്നു. കാമറൂൺ ഗീൻ (0), അലക്സ് കാരി (12), പാറ്റ് കമ്മിൻസ് (12) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ ഹെഡ് ആക്രമണോത്സുക ബാറ്റിംഗുമായി ഓസ്ട്രേലിയയെ മികച്ച ലീഡിലേക്ക് നയിച്ചു. 85 പന്തുകളിൽ ഹെഡ് സെഞ്ചുറി തികച്ചു. മിച്ചൽ സ്റ്റാർക്ക് (10) ആണ് ഹെഡിനൊപ്പം ക്രീസിൽ.
Story Highlights : ashes australia lead england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here