Advertisement

‘സർ, ദയവായി എന്റെ അനുശോചനം സ്വീകരിക്കുക, നിങ്ങളുടെ നഷ്ടത്തിൽ ഞാൻ ഖേദിക്കുന്നു: മുൻ പാക് സൈനികൻ

December 9, 2021
Google News 3 minutes Read

ഇന്നലെ തമിഴ്‌നാട് ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത മേധാവി ജനറൽ ബിപിൻ റാവത്ത് മരിച്ചതിനു പിന്നാലെ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി പേരാണ് അനുശോചനം അറിയിക്കുന്നത്. രാജ്യത്തിൻറെ ഏറ്റവും പ്രഗത്ഭരായ സൈനികരിൽ ഒരാളാണ് നമ്മോട് വിടപറഞ്ഞിരിക്കുന്നത്. അപ്രതീക്ഷിമായുണ്ടായ അപകട വാർത്ത ഞെട്ടലോടെയാണ് രാജ്യം ഉൾക്കൊണ്ടത്. റിട്ടയേർഡ് ബ്രിഗേഡിയർ ആർ എസ് പതാനി സൈനികരുടെ വിയോഗത്തിൽ അനുശോചിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ‘സല്യൂട്ട് യു സർ. ജയ് ഹിന്ദ്.’ – എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഈ ട്വീറ്റിനോട് പ്രതികരിച്ച് നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. അതിൽ മുൻ പാക്കിസ്ഥാൻ മേജർ ആദിൽ രാജയുടെ ട്വീറ്റും ഉൾപ്പെടുന്നു. ‘സർ, ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക,’ എന്നായിരുന്നു പാക്കിസ്ഥാൻ എക്സ്-സർവീസ്മെൻ സൊസൈറ്റിയുടെ വക്താവായ ആദിൽ രാജ ട്വിറ്ററിൽ കുറിച്ചത്. “നന്ദി ആദിൽ, ഒരു സൈനികനിൽ നിന്ന് ഇതാണ് പ്രതീക്ഷിക്കുന്നത്. സല്യൂട്ട് യു” എന്നാണ് ഇതിന് മറുപടിയായി ആർ.എസ്. പതാനിയ കുറിച്ചത്.

‘തീർച്ചയായും സർ, ഒരു സൈനികനെന്ന നിലയിൽ ഞാൻ ചെയ്യേണ്ട മാന്യമായ കാര്യമാണിത്. ഒരിക്കൽ കൂടി നിങ്ങളുടെ നഷ്ടത്തിൽ ഖേദിക്കുന്നു, സർ. നമ്മുടെ പഞ്ചാബി നാടോടിക്കഥകളിൽ ഇങ്ങനെ പറയുന്നുണ്ട്, ‘ദുഷ്മാൻ മാരേ തേ ഖുഷ്യൻ ന മാനാവൂ, കദ്ദേ സജ്ന വി മർ ജാന’. ഇതിന്റെ അർത്ഥം ‘നിങ്ങളുടെ ശത്രുക്കളുടെ മരണം ഒരിക്കലും ആഘോഷിക്കരുത്, കാരണം മറ്റൊരു ദിവസം നിങ്ങളുടെ സുഹൃത്തുക്കളും മരിക്കും,’ ആദിൽ രാജ ട്വീറ്റ് ചെയ്തു.

നേരത്തെ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ നദീം റാസയും സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും വിയോഗത്തിൽ അനുശോചിച്ച് ട്വീറ്റ് ചെയ്തിരുന്നു.

Story Highlights : Bipin Rawat death pakistan-india army heart warming twitter exchange

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here