Advertisement

മഥുരയിലെ കൃഷ്ണ ജന്മഭൂമി വിഷയം പാർലമെന്റിൽ ഉന്നയിച്ച് ബിജെപി

December 9, 2021
Google News 1 minute Read

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി തർക്ക വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ബിജെപി. തർക്കം പരിഹരിക്കാൻ നിയമം കൊണ്ടുവരണമെന്നും ബിജെപി എംപി ഹർനാഥ് സിംഗ് യാദവ് ആവശ്യപ്പെട്ടു.

1991ലെ ആരാധനാലയ നിയമം(പ്രത്യേക വ്യവസ്ഥകൾ) ഭരണഘടനാ വിരുദ്ധമാണെന്ന് ഹർനാഥ് സിംഗ് യാദവ് വിശേഷിപ്പിച്ചു. “1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിർത്താൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. തുല്യത അവകാശത്തിന്റെ ഭരണഘടനാ വ്യവസ്ഥയെ മാത്രമല്ല, മതേതരത്വത്തെയും ലംഘിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഒരു പൗരനും ഇതിനെതിരെ കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന നിയമ വ്യവസ്ഥ വിചിത്രമാണ്, ഈ നിയമത്തെ വെല്ലുവിളിക്കാനും കഴിയില്ല,” അദ്ദേഹം പറഞ്ഞു. “കൃഷ്ണ ജന്മഭൂമിയും മറ്റ് ആരാധനാലയങ്ങളും ബലമായി പിടിച്ചടക്കുന്നതിന് നിയമം മറ്റ് മതസ്ഥരെ സഹായിക്കുന്നു. ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നിയമം ഹിന്ദുക്കൾക്കും ജൈനർക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും അവരുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഇല്ലാതാക്കി” അദ്ദേഹം കുറ്റപ്പെടുത്തി.

Story Highlights : bjp-raises-mathuras-krishna-janmabhoomi-issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here