Advertisement

മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോൺ രോഗി നെഗറ്റീവായി; ആശുപത്രി വിട്ടു

December 9, 2021
1 minute Read

മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. 33 കാരനായ മറൈൻ എഞ്ചിനീയരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കല്യാൺ ടൗണിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ഡിസ്ചാർജ് ചെയ്തതായി കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) കമ്മീഷണർ വിജയ് സൂര്യവൻഷി പറഞ്ഞു.

“അണുബാധ നെഗറ്റീവ് ആയതിനാൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച്, അദ്ദേഹത്തിന്റെ രണ്ട് ആർടി-പിസിആർ ടെസ്റ്റുകൾ നടത്തി, രണ്ടും നെഗറ്റീവ് ആയി. അദ്ദേഹത്തിന് ഇപ്പോൾ സുഖമായിരിക്കുന്നു, രോഗലക്ഷണങ്ങളൊന്നുമില്ല,” വിജയ് സൂര്യവൻഷി പറഞ്ഞു.

നവംബർ അവസാനവാരമാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹിയിൽ എത്തിയത്. മുംബൈയ്ക്കടുത്തുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ ഏരിയയിൽ താമസിക്കുന്ന ഇയാൾ വാക്‌സിൻ എടുത്തിരുന്നില്ല. ഇയാളുടെ സ്രവ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനാ റിപ്പോർട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ 10 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Story Highlights : first-omicron-patient-tests-negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top