Advertisement

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; ജനുവരിയിൽ ശമ്പളത്തോടൊപ്പം പുതിയ ആനുകൂല്യം

December 9, 2021
Google News 1 minute Read

കെഎസ് ആർ ടി സി ശമ്പള പരിഷ്കരണം യാഥാർഥ്യമാകുന്നു. പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ ആനുകൂല്യവും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. 500 കിലോമീറ്റർ വരെയുള്ള ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Read Also :കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; തൊഴിലാളി യൂണിയനുകളുമായി വീണ്ടും മന്ത്രിതല ചർച്ച

കൂടാതെ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അഞ്ച് വർഷം വരെ 50 % ശമ്പളത്തോടെ അവധിയിൽ പ്രവേശിക്കാമെന്നും ശമ്പള പരിഷ്കരണം മൂലം ഉണ്ടാകുന്ന അധിക ബാധ്യതകൾ മറികടക്കാൻ വരുമാനം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : KSRTC pay revision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here