സംയുക്ത സേനാ മേധാവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം; ബ്രാർ സ്ക്വയറിൽ പൊതുദർശനം പുരോഗമിക്കുന്നു

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും ആദരമർപ്പിച്ച് രാജ്യം. ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിലെ ബ്രാർ സ്ക്വയറിൽ പൊതുദർശനം പുരോഗമിക്കുന്നു. ബ്രാർ സ്ക്വയറിലേക്കുള്ള വിലാപയാത്രയിൽ അണിനിരന്നത് ആയിരങ്ങൾ. വിദേശസേനാ തലവന്മാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു.(Bibin Rawat)
Read Also : ഭാവി ദൗത്യങ്ങൾക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; ഇന്ത്യൻ വംശജൻ അനിൽ മേനോനും സംഘത്തിൽ
ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വൈകിട്ട് 4.45ന് സംസ്‌കരിക്കും. പൂർണ സൈനിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്.
ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് ബ്രാർ സ്ക്വയറിലേക്ക് നടക്കുന്ന വിലാപ യാത്ര കടന്നുപോകുന്ന വീഥിക്ക് ഇരുവശവും നിരവധിപേരാണ് പുഷ്പങ്ങളുമായി അന്ത്യോമപചാരം അർപ്പിക്കാനെത്തിയത്.
Story Highlights : home-minister-amit-shah-rahul-gandhi-pay-tribute-to-cds-bipin-rawat-brarsquare-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here