Advertisement

ആഷസ്: ഡേവിഡ് മലാനും ജോ റൂട്ടിനും ഫിഫ്റ്റി; തിരിച്ചടിച്ച് ഇംഗ്ലണ്ട്

December 10, 2021
Google News 2 minutes Read
ashes england innings australia

ആഷസ് ടെസ്റ്റിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ അവർ 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ 147 റൺസിന് ഓൾഔട്ടായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. ജോ റൂട്ട് (86), ഡേവിഡ് മലാൻ (80) എന്നിവരാണ് ക്രീസിൽ. (ashes england innings australia)

ഓസ്ട്രേലിയയുടെ 425 റൺസെന്ന കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിനു മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ടിൻ്റെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ റോറി ബേൺസ് (13), ഹസീബ് ഹമീദ് (27) എന്നിവർ വേഗം മടങ്ങിയപ്പോൾ ഇംഗ്ലണ്ട് ഒരു ഇന്നിംഗ്സ് തോൽവി മണത്തു. എന്നാൽ, മൂന്നാം വിക്കറ്റിൽ ഡേവിഡ് മലാനും ക്യാപ്റ്റൻ ജോ റൂട്ടും ക്രീസിൽ ഉറച്ചു. ഓസ്ട്രേലിയൻ ബൗളിംഗ് അറ്റാക്കിനെ ഫലപ്രദമായി നേരിട്ട സഖ്യം ഇതിനോടകം 159 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടുണ്ട്. രണ്ട് ദിവസം കൂടി ശേഷിക്കെ ഓസ്ട്രേലിയൻ സ്കോറിൽ നിന്ന് 58 റൺസ് കൂടി അകലെയാണ് ഇംഗ്ലണ്ട്. നാളെ മുഴുവൻ ബാറ്റ് ചെയ്യുകയാവും ഇംഗ്ലണ്ടിൻ്റെ പ്രഥമ ലക്ഷ്യം.

അതേസമയം, ആദ്യ ഇന്നിംഗ്സിൽ 152 റൺസെടുത്ത ട്രാവിസ് ഹെഡ് ആണ് ഓസീസ് ഇന്നിംഗ്സിനെ നയിച്ചത്. ഡേവിഡ് വാർണർ (94), മാർനസ് ലബുഷെയ്‌ൻ (74) എന്നിവരും ഓസീസിനായി തിളങ്ങി. ഇംഗ്ലണ്ടിനായി ഒലി റോബിൻസണും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയർക്ക് 196 റൺസ് ലീഡായിരുന്നു ഉള്ളത്. 7 വിക്കറ്റ് നഷ്ടത്തിൽ 343 റൺസെന്ന സ്കോറിലാണ് രണ്ടാം ദിനം അവസാനിച്ചത്. 112 റൺസുമായി ബാറ്റിംഗ് തുടർന്ന ഹെഡ് 40 റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷം മടങ്ങി. വാലറ്റത്തിൽ മിച്ചൽ സ്റ്റാർക്കിൻ്റെ (35) പ്രകടനം നിർണായകമായി.

Story Highlights : ashes england second innings australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here