തുടർ ഭരണം വലിയ ഉത്തരവാദിത്തം, സർക്കാർ നീതിക്ക് വേണ്ടി നിലകൊള്ളണം; മുഖ്യമന്ത്രി

തുടർ ഭരണം വലിയ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതിക്ക് വേണ്ടി സർക്കാർ നിലകൊള്ളുന്ന കാഴ്ചപ്പാട് ഉണ്ടാക്കണം. പശ്ചിമ ബംഗാൾ, ത്രിപുര അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ജനജീവിതം മെച്ചപ്പെടുത്താൻ നിരന്തര ഇടപെടൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മുഖ്യമന്ത്രി.
ഇതിനിടെ വഖഫ് ബോർഡ് നിയമനത്തിൽ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി. വഖഫ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ടത് ബോർഡിന്റെ തീരുമാന പ്രകാരമാണെന്നും വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്തിയെന്നും പറഞ്ഞ അദ്ദേഹം അവർക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Read Also : സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി
അതിനിടെ ഭരണം ലഭിച്ചതിൽ പാർട്ടിപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അഭിപ്രായപ്പെട്ടു. അതേസമയം സി പി ഐ എം ജില്ലാ സമ്മേളങ്ങൾ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 ന് സമ്മേളന നഗരിയായ മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ഒ.വി നാരായണന്‍ പാതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
Story Highlights : Continuing governance is a big responsibility- CM Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here