സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി

കണ്ണൂരിൽ സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 ന് സമ്മേളന നഗരിയായ മാടായി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നില്‍ മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവുമായ ഒ.വി നാരായണന്‍ പാതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
18 ഏരിയാകമ്മിറ്റികളില്‍ നിന്നുളള 250 പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയില്‍ നിന്നുളള സംസ്ഥാന കമ്മറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് പുറമെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി,കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവരും സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കും.
Read Also : തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 17 ഇടത്ത് എല്‍ഡിഎഫ്, 13 വാര്‍ഡുകളില്‍ യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി
അതേസമയം പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ നേതൃത്വത്തിനും സർക്കാരിനും നേരെ രൂക്ഷമായ വിമർശനങ്ങളൊന്നും ഉയരാന്‍ സാധ്യതയില്ല. എന്നാല്‍ പി ജയരാജനെതിരായ പാർട്ടി നടപടി, പാർട്ടിയെ പ്രതിരോധത്തിലാക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍, തലശേരിയില്‍ സി.ഒ.ടി നസീറിനെതിരെ നടന്ന കൊലപാതക ശ്രമം പി ജയരാജനില്‍ ചാരാന്‍ എ എന്‍ ഷംസീര്‍ ശ്രമിച്ചെന്ന ആരോപണം എന്നിവ ചർച്ചക്ക് വഴി വെച്ചേക്കും.
Story Highlights : CPM District Conference- Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here