പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
തീർത്ഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക സുരക്ഷ വേലിയും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സുരക്ഷ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകി. പമ്പാ സ്നാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.
Read Also : സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാർലമെൻറിൽ പ്രസ്‌താവന നടത്തും
കഴിഞ്ഞ ഒരാഴ്ച്ച ആയി തിർത്ഥാടകരുടെ എണ്ണം വർധിച്ചു വരികയാണ്. ദേവസ്വം ബോർഡ് സർക്കാരിനോടാവശ്യപ്പെട്ട ഇളവുകളിൽ പ്രധാനമാണ് പമ്പാ സ്നാനം.
Story Highlights : pamba bath sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here