Advertisement

സമരം തുടരുമെന്ന് പിജി ഡോക്ടര്‍മാര്‍; അത്യാഹിത വിഭാഗം ചികിത്സയില്‍ നിന്ന് വിട്ടുനില്‍ക്കും

December 10, 2021
Google News 1 minute Read
PG doctors strike

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ സമരം തുടരുമെന്ന് വ്യക്തമാക്കി പി ജി ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം ചികിത്സയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തുടരുമെന്നും കൊവിഡ് ഒഴികെയുള്ള ചികിത്സ മുടക്കുമെന്നും പിജി ഡോക്ടേഴ്‌സ് അറിയിച്ചു.

പ്രശ്നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് സമരം തുടരുന്ന ഡോക്ടര്‍മാരുടെ നിലപാട്. ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അടിയന്തര സേവനം നിര്‍ത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂനിയര്‍ റസിഡന്റുമാരുടെ നിയമനത്തില്‍ വ്യക്തത വരുത്തണമെന്നും പിജി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

നേരത്തെ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. സമരത്തിലുള്ള പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. കോട്ടയം 75, കോഴിക്കോട്, തൃശൂര്‍ 72, ആലപ്പുഴ 61, തിരുവനന്തപുരം 50, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുക. ഡോക്ടര്‍മാരുടെ കുറവ് നികത്തണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

Read Also : പി ജി ഡോക്‌ടേഴ്‌സ് സമരം; സർക്കാർ സ്വീകരിച്ചത് അനുകൂല നിലപാട്, വിഷയം കോടതിയുടെ പരിഗണനയിൽ: ആരോഗ്യമന്ത്രി

സമരക്കാരുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ നിയമനം ഉടനുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് അനുകൂല നിലപാടാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് വ്യക്തമാക്കി.വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലയതിനാല്‍ സര്‍ക്കാരിന് ഇടപെടാനാകില്ല. ഡോക്ടേഴ്സിന്റെ ജോലി ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.

Story Highlights : PG doctors strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here