Advertisement

ശബരിമലയിലെ തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പമ്പ സ്‌നാനത്തിനും ബലതർപ്പണത്തിനും അനുമതി

December 10, 2021
Google News 1 minute Read

ശബരിമലയിലെ തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കൊവിഡ് സാഹചര്യം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി ദേവസ്വം മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പമ്പ സ്‌നാനം നടത്തുന്നതിനും ബലതർപ്പണത്തിനും അനുമതി. മഴയുണ്ടായാൽ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം തീരുമാനമെടുക്കും.സന്നിധാനത്ത് രാത്രി തങ്ങാന്‍ അനുമതി നൽകി. ഇതിനായി 500 മുറികള്‍ സജ്ജമാക്കി. നീലിമലയിലും അപ്പാച്ചിമേട്ടിലും കൂടുതൽ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കി.

കൂടാതെ ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദേവസ്വം ബോർഡ് സർക്കാരിനോടാവശ്യപ്പെട്ട ഇളവുകളിൽ പ്രധാനമാണ് പമ്പാ സ്നാനം. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

Read Also : സംയുക്ത സേനാ മേധാവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം; ബ്രാർ സ്ക്വയറിൽ പൊതുദർശനം പുരോഗമിക്കുന്നു

തീർത്ഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക സുരക്ഷ വേലിയും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സുരക്ഷ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകി. കഴിഞ്ഞ ഒരാഴ്ച്ച ആയി തിർത്ഥാടകരുടെ എണ്ണം വർധിച്ചു വരികയാണ്.

Story Highlights : sabarimala-restrictions-cancelled-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here