Advertisement

വ്യക്തിപരമായ പരാമർശങ്ങൾക്ക് ന്യായീകരണമില്ല; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ

December 10, 2021
Google News 1 minute Read

മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ‘വർക്ക് ഫ്രം ഹോം’ അല്ല ഇത് ‘വർക്ക് ഫ്രം റോഡ്’; ജോലിയ്‌ക്കൊപ്പം തന്നെ സൈക്കിളിൽ നഗരങ്ങൾ ചുറ്റി മൂന്ന് സുഹൃത്തുക്കൾ…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല,

പക്ഷെ വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌.

ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല.

അത്തരം പരാമർശത്തിൽ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്.

ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നന്മകൾക്കു വേണ്ടി പ്രാർത്ഥിക്കുക !

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പാണക്കാട്

Story Highlights : sadiqali-thangal-about-kallayi-speech-contraversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here